കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവതില്‍ നിന്ന് 46 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

Glint Desk
Thu, 22-10-2020 02:55:31 PM ;

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ സ്വര്‍ണം പിടികൂടിയത്.കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Tags: