മദനിക്ക് ഇടക്കാല ജാമ്യം

Thu, 07-03-2013 05:45:00 PM ;

abdul nassar madaniബാംഗ്ലൂര്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദനിയ്ക്ക് ബാംഗ്ലൂരിലെ പ്രത്യേക വിചാരണ കോടതി അഞ്ചു ദിവസത്തേയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വിചാരണത്തടവിലുള്ള മദനി വെള്ളിയാഴ്ച കേരളത്തിലെത്തും. 12 വരെയാണ് ജാമ്യം. അസുഖബാധിതനായ പിതാവിനെ കാണാനും അനുവാദമുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല. സ്വന്തം ചെലവില്‍ ആണ് മദനി കേരളത്തിലത്തുക. കര്‍ണാടക പൊലീസ് അനുഗമിക്കും.

 

2008ലെ സ്ഫോടന കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ്‌ മദനിക്ക് ജാമ്യം ലഭിക്കുന്നത്. വിവാഹത്തില്‍ പിതാവിന് പങ്കെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് മകള്‍ ഷമീറ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചിരുന്നു.  തുടര്‍ന്ന് മദനിക്ക് ജാമ്യം നിഷേധിക്കരുത് എന്ന് ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്തി ജഗദീഷ് ഷെട്ടാറിനോട് അഭ്യര്‍ഥിച്ചു. മാര്‍ച്ച് 10ന് കൊല്ലത്ത് വെച്ചാണ് വിവാഹം.

 

Update 08/03/2013
മദനി ശനിയാഴ്ച രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് എത്തും. ജാമ്യരേഖകള്‍ ജയിലിലെത്താന്‍ വൈകിയതിനാലാണ് യാത്ര ഒരു ദിവസം വൈകിയത്. കൊല്ലം അസിസിയ്യ മെഡിക്കല്‍ കോളജിലാണ് മദനിയുടെ താമസവും ചികില്‍സയും. 13ന് രാവിലെ ബാംഗ്ലൂരിലേക്ക് മടങ്ങും.

2010 ആഗസ്റ്റില്‍ അറസ്റ്റിലായ മദനി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഡാലോചനയാണ് മദനിക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.

Tags: