Sun, 03-03-2013 09:45:00 PM ;
കൊച്ചി: അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 67-ാമതു സന്തോഷ്‌ട്രോഫി ഫുട്ബാള്‍ ഫൈനല്‍ മത്സരത്തില്‍ സര്‍വീസസ് വിജയിച്ചു. സഡന്‍ ഡത്തില്‍ 4-3നാണ് സര്‍വീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. അര മണിക്കൂര്‍ അധിക സമയം അനുവദിച്ചിട്ടും ഇരു ടീമുകളും ഗോളടിക്കാഞ്ഞതിനെ തുടര്‍ന്ന് ടൈബ്രേക്കറിലേക്കു പോയെങ്കിലും ഇരുടീമുകളും ഗോളടിക്കുകയുണ്ടായില്ല. തുടര്‍ന്നുള്ള സഡന്‍ ഡത്തിലാണ് സര്‍വീസസ് നേടിയത്.
സര്‍വീസസിന് ഇത് ഹാട്രിക് വിജയമാണ്.വിജയികള്‍ക്ക് കേന്ദ്രമന്ത്രി വയലാര്‍ രവി ട്രോഫികള്‍ വിതരണം ചെയ്തു.