ദക്ഷിണാമൂര്‍ത്തിക്ക് സ്വാതിതിരുനാള്‍ പുരസ്കാരം

Sat, 02-03-2013 11:15:00 AM ;

എസ്.എല്‍ .പുരം നാടക പുരസ്കാരം പ്രശസ്ത നാടക നടന്‍ ടി.കെ. ജോണ്‍ മാളവികക്ക്

തൃശ്ശൂര്‍: കര്‍ണ്ണാടക സംഗീതജ്ഞനും ചലച്ചിത്രസംഗീത സംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തിക്ക് സംസ്ഥാന സര്‍ക്കാറിന്റെ  2012ലെ സ്വാതിതിരുനാള്‍ സംഗീത പുരസ്കാരം.  എസ്.എല്‍ .പുരം നാടക പുരസ്‌കാരത്തിനു പ്രശസ്ത നാടക നടന്‍ ടി.കെ. ജോണ്‍ മാളവികയും അര്‍ഹനായി. കേരള സംഗീതനാടക അക്കാദമിയാണ് പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ശാസ്ത്രീയ സംഗീതമേഖലയിലെ  സംഭാവനകള്‍ക്ക് നല്‍കുന്ന സ്വാതിതിരുനാള്‍ പുരസ്കാരവും നാടകപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന എസ്.എല്‍. പുരം പുരസ്‌കാരവും 1, 00, 000 രൂപയും ഫലകവും അടങ്ങുന്നതാണ്.

 

മലയാള സിനിമയുടെ ആദ്യകാല സംഗീത സംവിധായകരിലൊരാളായ 94 കാരനായ ദക്ഷിണാമൂര്‍ത്തി നൂറ്റി ഇരുപത്തി അഞ്ചോളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. വൈക്കം മാളവിക തിയറ്റേഴ്‌സിന്റെ അമരക്കാരനായിരുന്ന ടി.കെ. ജോണ്‍  നാല്‍പ്പതോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും മലയാള നാടകരംഗത്ത് ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

പുരസ്‌കാരങ്ങള്‍ സ്വാതിതിരുനാളിന്റെ 200ാം ജന്മദിനമായ ഏപ്രില്‍ 22ന് സമ്മാനിക്കുമെനന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

Tags: