സിപിഎമ്മിന് മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ

GLINT STAFF
Fri, 24-05-2019 10:56:18 PM ;

 

  CPIM LOST FAITH IN CHIEF MINISTER സംസ്ഥാന മുഖ്യമന്ത്രി ഒരു വസ്തുത പറയുമ്പോൾ  അതിനെ ആധികാരികമായി വേണം കാണാൻ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ദോഷകരമായി .ഇടതുപക്ഷത്തിന്റെ വിജയസാധ്യതയെ സ്വാധീനിക്കില്ല എന്ന് ഫലം അറിയുന്നതിന് മുൻപും  സ്വാധീനിച്ചിട്ടില്ല എന്ന് ഫലം അറിഞ്ഞതിനു ശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ കേരളസമൂഹത്തെ ഔപചാരികമായിത്തന്നെ അറിയിക്കുകയുണ്ടായി .

   സംസ്ഥാന ജനതയുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്ന സുസജ്ജമായ ഇൻറലിജൻസ് സംവിധാനം മുഖ്യമന്ത്രിയുടെ അധീനതയിലാണ് . അതിനാലാണ് അദ്ദേഹം പറയുന്നതിന് ആധികാരികത കൽപ്പിക്കേണ്ടത് .എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച യോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരുത്തിയിരിക്കുന്നു. ശബരിമല വിഷയവും ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന്  സെക്രട്ടേറിയറ്റ് അഭിപ്രായപ്പെടുകയും അതിനെക്കുറിച്ച് പരിശോധിക്കുമെന്നും അറിയിച്ചിരിക്കുന്നു.  എന്ത് വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  നിഗമനത്തിൽ എത്തിയത് എന്ന് വ്യക്തമല്ല .എന്നാൽ മുഖ്യമന്ത്രിയുടെ ആധികാരികമായ പ്രസ്താവന തെറ്റാണെന്ന്  ഭരണകക്ഷിയുടെ നേതൃത്വം അഭിപ്രായപ്പെട്ട സ്ഥിതിക്ക് സിപിഎം ഔപചാരികമായി തങ്ങളുടെ മുഖ്യമന്ത്രിയെ തള്ളി പറഞ്ഞിരിക്കുകയാണ് .ഇത് ഒരേ സമയം രാഷ്ട്രീയപരവും  ഭരണപരവുമായ വിഷയങ്ങൾ ഉയർത്തുന്നു.  അതോടൊപ്പം ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ഭരണകക്ഷി തന്നെ സമ്മതിച്ചിരിക്കുന്നു.  ഇൻറലിജൻസ് വകുപ്പ് പരാജയമാണെന്നു കൂടി വന്നിരിക്കുകയാണ് ഇതിലൂടെ . തീവ്രവാദ ഭീഷണി ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന കേരളത്തിൽ കാര്യ ശേഷിയില്ലാത്ത ഇന്റലിജൻറ് സ് വകുപ്പ്   കേരളത്തിന് ആപത്കരവും വിനാശകരമാണ്. ഈ ഇന്റലിജൻറ് സ് വകുപ്പ് ശേഖരിച്ചു നൽകിയ വിവരമാണോ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് ജനവിരുദ്ധമായി തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും അറിയാനുള്ള അവകാശം കേരള ജനതയ്ക്കുണ്ട്.കാരണം അത് ഓരോ മലയാളിയുടെയും ജീവന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Tags: