ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് വൈരുദ്ധ്യാത്മിക മൂല്യവാദത്തിന്റെ ഫലം

Glint staff
Mon, 05-02-2018 06:30:22 PM ;

binoy-kodiyeri-yechury

ബിനോയ് കോടിയേരിയുടെ ദുബായില്‍ നിന്നുള്ള യാത്രാവിലക്ക് വന്‍ വാര്‍ത്തയാകുന്നത് അദ്ദേഹം സി.പി.എം കേരളസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ടാണ്. ആ കാരണം വാര്‍ത്തയാകാന്‍ ഇടയാകുന്നത് മൂല്യവും പ്രയോഗവും തമ്മിലുള്ള അന്തരം കൊണ്ടാണ്. മൂല്യവും പ്രയോഗവും മുഖ്യധാരാ സമൂഹത്തില്‍ എക്കാലത്തേക്കാളും അകന്ന് നില്‍ക്കുന്ന സമയമാണിത്. മൂല്യത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കി കേരള രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആയതിനാലാണ് ഈ വാര്‍ത്ത ഇത്രയും സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനങ്ങളിലൂടെയും പാര്‍ട്ടി കോണ്‍ഗ്രസുകളിലൂടെയും മുഖ്യമായി നടത്തുന്ന ശ്രമം അണികളെയും നേതാക്കളെയും മൂല്യത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുക എന്നതാണ്. എന്നാല്‍ ഓരോ പാര്‍ട്ടി കോണ്‍ഗ്രസുകളും സമ്മേളനങ്ങളും കഴിയുമ്പോള്‍ അതിന്റെ ദയനീയ പരാജയമാണ് പ്രകടമാകുന്നത്.

മൂലധന ശക്തികളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്നുള്ള കൂട്ടായ്മയാണ്  ക്രോണിക്യാപിറ്റലിസം എന്ന് അറിയപ്പെടുന്നത്. അതിനെതിരെ ഏറ്റവും അവബോധം ഉണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. പ്രത്യേകിച്ചും അതിന്റെ നേതാക്കള്‍. എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ മക്കളെ മൂലധന ശക്തികളുടെ നിയന്ത്രണ സ്ഥാനങ്ങളില്‍ കണ്ടുതുടങ്ങിയിട്ട് കാലമേറെയായി. അത് വ്യക്തി സ്വാതന്ത്ര്യം ആണെന്ന് വാദിക്കാം. സാങ്കേതികമായി അത് ശരിയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സി.പി.എം നേതാക്കളുടെ മക്കളെ മൂലധനശക്തികള്‍ എന്തുകൊണ്ട് താക്കോല്‍ സ്ഥാനം ഏല്‍പ്പിക്കുന്നു എന്ന് എല്ലാവര്‍ക്കും ബോധ്യമാകുന്ന വസ്തുതയാണ്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബി.ജെ.പിക്കെതിരെ പ്രതിപക്ഷനിര തീര്‍ക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശം കഴിഞ്ഞ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളുകയുണ്ടായി. ജനറല്‍ സെക്രട്ടറിയുടെ പ്രമേയം വോട്ടിനിട്ട് തള്ളുന്നത് പുതുമയല്ലെങ്കിലും  അസാധാരണമാണ്. നേതൃത്വം വഹിക്കുന്ന വ്യക്തിയില്‍ പാര്‍ട്ടിക്ക് വിശ്വാസം ഇല്ല എന്നതാണ്  അത് സൂചിപ്പിക്കുന്നത്. ആ കേന്ദ്ര കമ്മിറ്റിക്ക് ശേഷമാണ് ബിനോയ് കൊടിയേരിക്കെതിരെ പോളിറ്റ് ബ്യൂറോക്ക്  പരാതി ലഭിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി വാര്‍ത്ത പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത്, സീതാറാം യെച്ചൂരിയുടെ പ്രമേയത്തിനെതിരെ ശക്തമായി നിന്ന കേരള ഘടകത്തിനെ പ്രതിസന്ധിയിലാക്കാന്‍ ബോധപൂര്‍വമായി തന്നെ ആയിരിക്കും ആ വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയത്. അത് ആരില്‍ നിന്നാണെങ്കിലും എവിടെ നിന്നാണെങ്കിലും.

രാഷ്ട്രീയത്തിലെ ഈ തന്ത്രത്തെയാണ്  ആംഗലേയ ഭാഷയില്‍ ബ്ലാക്ക്‌മെയിലിംഗ് എന്ന് പറയുന്നത്. ബ്ലാക്ക്‌മെയിലിംഗ് എന്നത് കുറ്റകരവും അനാശ്വാസ്യവും ആണ്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ കുറ്റവാസന ഇല്ലാതിരിക്കാന്‍ നിവര്‍ത്തിയില്ല. രാജ്യത്ത് ഉയര്‍ന്ന് വരുന്ന വര്‍ഗീയതക്കെതിരെ കൂട്ടായ്മ ഒരുക്കുക എന്നത് രാഷ്ട്രീയമായി ഒരു മൂല്യാധിഷ്ഠിത സപീനമാണ്. അത്തരം ഒരു സമീപനത്തിന് നേതൃത്വം കൊടുക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനം പരസ്പരം ബ്ലാക്ക്‌മെയിലിംഗിലും സങ്കുചിതമായ അധികാര മോഹത്താലുള്ള പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നത് വര്‍ഗീയത ഉയര്‍ത്തുന്നതിനേക്കാള്‍ ഭീഷണി ഉണ്ടാക്കുന്നതാണ്. കാരണം ഇത്തരം സാഹചര്യങ്ങളാണ് വര്‍ഗീയതക്കും അതുപോലുള്ള ആശാസ്യമല്ലാത്ത കാര്യങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ വളവും വെള്ളവും നല്‍കുന്നത്. അവര്‍ക്ക് ജനായത്തം എന്നത് ഒരു പരിച മാത്രമാണ് അതുകൊണ്ടാണ് ഇന്ത്യയില്‍ ജനായത്തം താല്‍പര്യ ശോഷിതമായി, സാങ്കേതികമായി മാത്രം നില കൊള്ളുന്നത്. ആ താല്‍പര്യ ശോഷണത്തിലേക്ക് കൂടുതല്‍ കട്ടിയേറിയ ആഘാതം സൃഷ്ടിക്കാനെ, ഇപ്പോള്‍ സി.പി.എമ്മിനുള്ളില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സഹായകമാവുകയുള്ളൂ. ഒരു ഭാഗത്ത് മൂല്യച്യുതി ഉയര്‍ത്തിക്കാട്ടപ്പെടുമ്പോള്‍, ആ ഉയര്‍ത്തലില്‍ ഏര്‍പ്പെടുന്നത് ബ്ലാക്‌മെയ്‌ലിംഗ് ആകുന്നു. ഇതിനെ വൈരുദ്ധ്യാത്മിക മൂല്യ വാദം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ബിനോയ് കോടിയേരിയുടെ ദുബായില്‍ നിന്നുള്ള യാത്ര വിലക്ക് വന്‍ വാര്‍ത്തയാകുന്നത് അദ്ദേഹം സി.പി.എം കേരളസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ടാണ്. ആ കാരണം വാര്‍ത്തയാകാന്‍ ഇടയാകുന്നത് മൂല്യവും പ്രയോഗവും തമ്മിലുള്ള അന്തരം കൊണ്ടാണ്. മൂല്യവും പ്രയോഗവും മുഖ്യധാരാ സമൂഹത്തില്‍ എക്കാലത്തെക്കാളും അകന്ന് നില്‍ക്കുന്ന സമയമാണിത്. മൂല്യത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കി കേരള രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആയതിനാലാണ് ഈ വാര്‍ത്ത ഇത്രയും സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. സി.പി.എമ്മിന്റെ സംസ്ഥന സമ്മേളനങ്ങളിലൂടെയും പാര്‍ട്ടി കോണ്‍ഗ്രസുകളിലൂടെയും മുഖ്യമായി നടത്തുന്ന ശ്രമം അണികളെയും നേതാക്കളെയും മൂല്യത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുക എന്നതാണ്. എന്നാല്‍ ഓരോ പാര്‍ട്ടി കോണ്‍ഗ്രസുകളും സമ്മേളനങ്ങളും കഴിയുമ്പോള്‍ അതിന്റെ ദയനീയ പരാജയമാണ് പ്രകടമാകുന്നത്.

മൂലധന ശക്തികളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്നുള്ള കൂട്ടായ്മയാണ്  ക്രോണിക്യാപിറ്റലിസം എന്ന് അറിയപ്പെടുന്നത്. അതിനെതിരെ ഏറ്റവും അവബോധം ഉണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. പ്രത്യേകിച്ചും അതിന്റെ നേതാക്കള്‍. എന്നാല്‍ പാര്‍ട്ടി നേതാക്കളുടെ മക്കളെ മൂലധന ശക്തികളുടെ നിയന്ത്രണ സ്ഥാനങ്ങളില്‍ കണ്ടുതുടങ്ങിയിട്ട് കാലമേറെയായി. അത് വ്യക്തി സ്വാതന്ത്ര്യം ആണെന്ന് വാദിക്കാം. സാങ്കേതികമായി അത് ശരിയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സി.പി.എം നേതാക്കളുടെ മക്കളെ മൂലധനശക്തികള്‍ എന്തുകൊണ്ട് താക്കോല്‍ സ്ഥാനം ഏല്‍പ്പിക്കുന്നു എന്ന് എല്ലാവര്‍ക്കും ബോധ്യമാകുന്ന വസ്തുതയാണ്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബി.ജെ.പിക്കെതിരെ പ്രതിപക്ഷനിര തീര്‍ക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശം കഴിഞ്ഞ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളുകയുണ്ടായി. ജനറല്‍ സെക്രട്ടറിയുടെ പ്രമേയം വോട്ടിനിട്ട് തള്ളുന്നത് പുതുമയല്ലെങ്കിലും  അസാധാരണമാണ്. നേതൃത്വം വഹിക്കുന്ന വ്യക്തിയില്‍ പാര്‍ട്ടിക്ക് വിശ്വാസം ഇല്ല എന്നതാണ്  അത് സൂചിപ്പിക്കുന്നത്. ആ കേന്ദ്ര കമ്മിറ്റിക്ക് ശേഷമാണ് ബിനോയ് കൊടിയേരിക്കെതിരെ പോളിറ്റ് ബ്യൂറോക്ക്  പരാതി ലഭിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി വാര്‍ത്ത പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത്, സീതാറാം യെച്ചൂരിയുടെ പ്രമേയത്തിനെതിരെ ശക്തമായി നിന്ന കേരള ഘടകത്തിനെ പ്രതിസന്ധിയിലാക്കാന്‍ ബോധപൂര്‍വമായി തന്നെ ആയിരിക്കും ആ വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയത്. അത് ആരില്‍ നിന്നാണെങ്കിലും എവിടെ നിന്നാണെങ്കിലും.

രാഷ്ട്രീയത്തിലെ ഈ തന്ത്രത്തെയാണ്  ആംഗലേയ ഭാഷയില്‍ ബ്ലാക്ക്‌മെയിലിംഗ് എന്ന് പറയുന്നത്. ബ്ലാക്ക്‌മെയിലിംഗ് എന്നത് കുറ്റകരവും അനാശ്യാസവും ആണ്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ കുറ്റവാസന ഇല്ലാതിരിക്കാന്‍ നിവര്‍ത്തിയില്ല. രാജ്യത്ത് ഉയര്‍ന്ന് വരുന്ന വര്‍ഗീയതക്കെതിരെ കൂട്ടായ്മ ഒരുക്കുക എന്നത് രാഷ്ട്രീയമായി ഒരു മൂല്യാധിഷ്ഠിത സപീനമാണ്. അത്തരം ഒരു സമീപനത്തിന് നേതൃത്വം കൊടുക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനം പരസ്പരം ബ്ലാക്ക്‌മെയിലിംഗിലും സങ്കുചിതമായ അധികാര മോഹത്താലുള്ള പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നത് വര്‍ഗീയത ഉയര്‍ത്തുന്നതിനേക്കാള്‍ ഭീഷണി ഉണ്ടാക്കുന്നതാണ്. കാരണം ഇത്തരം സാഹചര്യങ്ങളാണ് വര്‍ഗീയതക്കും അതുപോലുള്ള ആശാസ്യമല്ലാത്ത കാര്യങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ വളവും വെള്ളവും നല്‍കുന്നത്. അവര്‍ക്ക് ജനായത്തം എന്നത് ഒരു പരിച മാത്രമാണ് അതുകൊണ്ടാണ് ഇന്ത്യയില്‍ ജനായത്തം താല്‍പര്യ ശോഷിതമായി, സാങ്കേതികമായി മാത്രം നില കൊള്ളുന്നത്. ആ താല്‍പര്യ ശോഷണത്തിലേക്ക് കൂടുതല്‍ കട്ടിയേറിയ ആഘാതം സൃഷ്ടിക്കാനെ, ഇപ്പോള്‍ സി.പി.എമ്മിനുള്ളില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സഹായകമാവുകയുള്ളൂ. ഒരു ഭാഗത്ത് മൂല്യച്യുതി ഉയര്‍ത്തിക്കാട്ടപ്പെടുമ്പോള്‍, ആ ഉയര്‍ത്തലില്‍ ഏര്‍പ്പെടുന്നത് ബ്ലാക്‌മെയ്‌ലിംഗ് ആകുന്നു. ഇതിനെ വൈരുദ്ധ്യാത്മിക മൂല്യ വാദം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

Tags: