ചെങ്ങന്നൂര്‍ വിജയം എല്‍.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരം: പിണറായി വിജയന്‍

Glint Staff
Thu, 31-05-2018 01:39:26 PM ;
Thiruvananthapuram

Pinarayi Vijayan

സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. കോണ്‍ഗ്രസ് ഉന്നയിക്കുന്ന പൊള്ളയായ ആരോപണങ്ങളെ ജനങ്ങള്‍ മുഖവിലക്കെടുത്തില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ പോലും എല്‍.ഡി.എഫാണ് മുന്നിലെത്തിയത്. അത് വ്യക്തമാക്കുന്നത് പ്രതിപക്ഷ നേതാവിന് സ്വന്തം നാട്ടുകാരെപോലും താന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

 

 

Tags: