കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ; ഡി.എം.കെയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

Glint Staff
Wed, 08-08-2018 11:17:56 AM ;

karunanidhi

മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അണ്ണാദുരൈ സ്മാരകത്തിനു സമീപം അന്ത്യവിശ്രമം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഗാന്ധി സ്മാരകത്തിനു സമീപം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇന്നലെ രാത്രി 10.30നാണ് മറീന ബീച്ചില്‍തന്നെ കലൈഞ്ജര്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. പുലര്‍ച്ചെ ഒന്നേകാല്‍ വരെ വാദം നീണ്ടെങ്കിലും തീരുമാനമാകാതിരുന്നതോടെ ഹര്‍ജി ഇന്നുരാവിലേക്കു മാറ്റുകയായിരുന്നു.

 

 

Tags: