മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Glint staff
Fri, 17-08-2018 04:41:20 PM ;
Delhi

mullaperiyar-dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഘട്ടം ഘട്ടമായി തുറന്നു വിട്ട് ജലനിരപ്പ് 139 അടിയാക്കാം എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

 

എന്നാല്‍ എങ്ങിനെയാണ് നിലവിലെ വെള്ളം കുറയ്ക്കുക എന്നോ, അത് എപ്പോള്‍ നടപ്പാക്കുമെന്നോ ഉള്ള വ്യക്തത കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേസ് സുപ്രീംകോടതി 24ലേക്ക് ഇപ്പോള്‍ മാറ്റിവെച്ചിട്ടുണ്ട്. അതിന് മുമ്പായി കേരളവും തമിഴ്നാടും ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

അതായത് മുല്ലപ്പെരിയാറില്‍ നിലവിലുള്ള സാഹചര്യം തുടരുമെങ്കിലും ജലനിരപ്പ് ഭാവിയില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. തങ്ങളാല്‍ കഴിയുന്ന തരത്തില്‍ വൈഗ അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കി കൊണ്ട് പോകുന്നുണ്ടെന്ന് തമിഴ്നാട് പറഞ്ഞു.

 

 

Tags: