കുതിപ്പ് തുടരുന്നു: പെട്രോളിന് ഇന്ന് കൂടിയത് 16 പൈസ; ഡീസലിന് 19 പൈസയും

Glint Staff
Tue, 04-09-2018 12:53:39 PM ;

petrol diesel price hike

ഇന്ധന വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കൂട്ടിയത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. ലിറ്ററിന് 71.34 രൂപയാണ് ഡീസല്‍ വില. മുംബൈയില്‍ പെട്രോളിന് 86.72 രൂപയായും ഡീസലിന് 75.74 രൂപയായും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.7 രൂപയും ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വില.കൊച്ചിയില്‍ യഥാക്രമം 81.32, 75.21 രൂപയും.

 

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും പെട്രോള്‍ വില 6.35 രൂപയുമാണ് വര്‍ദ്ധിച്ചത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില വര്‍ദ്ധനവ് പിന്നലെ പ്രധാനകാരണം. ഇങ്ങനെ നിയന്ത്രണാതീതമായി ഇന്ധനവില കുതിച്ചുയരുമ്പോഴും താല്‍ക്കാലിക പ്രതിഭാസമെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രളയത്തില്‍ നിന്ന് കരകയറാന്‍ പ്രയത്‌നിക്കുന്ന കേരളത്തെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന സൃഷ്ടിക്കുന്നത്.

 

Tags: