ശബരിമല വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

Glint Staff
Tue, 09-10-2018 12:21:25 PM ;

sabarimala-sc

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്നു സുപ്രീംകോടതി. നടപടി ക്രമങ്ങള്‍ പാലിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. കോടതി ഒരാഴ്ച അവധിയാണെന്ന വാദം ഹര്‍ജിക്കാര്‍ മുന്നോട്ടു വച്ചെങ്കിലും കോടതി തള്ളി. ഒരാഴ്ചയ്ക്കുശേഷം കോടതി ചേരുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

 

ശബരിമല വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്), ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ എന്നിവരാണു സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തത്. പന്തളം രാജകുടുംബം, തന്ത്രി കുടുംബം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഇന്നു ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണു വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹര്‍ജികള്‍ക്കു സാധ്യതയുണ്ട്.

 

Tags: