കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം: സുപ്രീം കോടതി

Glint Staff
Thu, 22-11-2018 12:50:43 PM ;

km-shaji

ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ.എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

 

അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇടക്കാല സ്റ്റേ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. അടുത്ത നിയമസഭാ സമ്മേളനം 27നാണ് തുടങ്ങുന്നത്.

 

എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച എം.വി. നികേഷ് കുമാറിന്റെ പരാതിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തിയെന്നായിരുന്നു ഷാജിക്കെതിരായ പരാതി.

 

 

Tags: