അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ തിരിയുന്നത് മലയാളിയുടെ ജനിതകപ്രശ്‌നം; സെന്‍കുമാറിനെ തള്ളി കണ്ണന്താനം

Glint Staff
Sun, 27-01-2019 01:12:04 PM ;

 Alphons-Kannanthanam

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെ തള്ളി  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതകപ്രശ്‌നമാണ്. ഈ അവാര്‍ഡ് ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കാതെ അംഗീകാരമായി കാണാന്‍ ശ്രമിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

 

 

സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.

 

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണത് പോലെയാണെന്നും, ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമിറൂള്‍ ഇസ്ലാമിനും പത്മ പുരസ്‌കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നുമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

 

Tags: