പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചു

Thu, 07-08-2014 01:33:00 PM ;

priyadarshanകേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവി ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവെച്ചു. ആഗസ്ത് 31-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. ചലച്ചിത്ര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബുധനാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി തീരുമാനം അറിയിച്ചത്.

 

മലയാളത്തിലും ബോളിവുഡിലും ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കാണ് രാജിയുടെ കാരണമായി അറിയിച്ചിട്ടുള്ളത്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അക്കാദമിയിലെ അന്തരീക്ഷവും സുഖകരമായിരുന്നില്ലെന്നും ചെയ്യാത്ത തെറ്റുകള്‍ക്ക് മാപ്പ് പറയേണ്ടി വന്നതായും പ്രിയദര്‍ശന്‍ പറഞ്ഞു.

 

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ചുമതല വഹിച്ചിരുന്ന അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍ കഴിഞ്ഞ 25-ന് സ്ഥാനം ഒഴിഞ്ഞിരുന്നു. അക്കാദമിയിലെ ഭിന്നതകളാണ് ഇരുവരുടെയും രാജിയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.    

 

കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കെ 2011 ജൂലൈയിലാണ് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി നിയമിച്ചത്.

Tags: