ഇന്‍ഡോറില്‍ തക്കാളിക്ക് സായുധ സംരക്ഷണം

Glint staff
Mon, 24-07-2017 07:59:50 PM ;
indore

tomato price soars

തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഇന്‍ഡോറില്‍ തക്കാളി ട്രക്കുകള്‍ക്ക് അധികൃതര്‍ സായുധ പോലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തി. ജൂലായ് 15ന് മുംബൈയില്‍ തക്കാളിയുമായി വന്ന ട്രക്കില്‍ നിന്ന് 2600 കിലോഗ്രാം തക്കാളി കൊള്ളയടിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ തക്കാളി മൊത്തവ്യാപാരികളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് തക്കാളിയുമായി വരുന്ന ട്രക്കുകള്‍ക്ക് സായുധപോലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തിയത്.

 

ഇക്കുറി തക്കാളിയുല്‍പ്പാദനം വളരെ കൂടുതലായിരുന്നു. ഇതിനെ തുടര്‍ന്ന് വില കിലോഗ്രാമിന് ഒരു രൂപയില്‍ താഴെ വന്നു. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ തക്കാളി റോഡില്‍ തള്ളി പ്രതിഷേധിക്കുകയുണ്ടായി. ഇതിനു ശേഷം തക്കാളി ലഭ്യതയില്‍ പെട്ടെന്ന് കുറവ് നേരിട്ടു. ഈ കുറവാണ് ഇപ്പോള്‍ തക്കാളി വിലക്കയറ്റത്തിന് കാരണമായത്. ഇപ്പോള്‍ ഒരു കിലോഗ്രാം തക്കാളിക്ക് നൂറു രൂപയില്‍ കൂടുതല്‍ ഈടാക്കപ്പെടുന്നുണ്ട്.

 

Tags: