ഡി.ഐ.ജി. രൂപയ്ക്ക് സത്യനാരായണയുടെ വക്കീല്‍ നോട്ടീസ്

Glint staff
Thu, 27-07-2017 06:25:57 PM ;
karnataka

DIG ROOPA, DGP SATHYANARAYANA

മുഖ്യധാരാ ദിനപ്പത്രങ്ങളില്‍ പ്രാധാന്യത്തോടെ പരസ്യ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. എച്ച്.എല്‍. സത്യനാരായണ ഡി.ഐ.ജി. രൂപയ്ക്ക് വക്കീല്‍ നോട്ടീസയച്ചു. അഴിമതിക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ശശികലയില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി അവര്‍ക്ക് സത്യനാരായണ സുഖ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന റിപ്പോര്‍ട്ട് ഡി.ഐ.ജി. രൂപ തയ്യാറാക്കിയത് മാധ്യമങ്ങളില്‍ വന്നിരുന്നു. തുടര്‍ന്ന് രൂപയേയും സത്യനാരായണയേയും കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥലം മാറ്റുകയുണ്ടായി.

 

രൂപ തന്റെ റിപ്പോര്‍ട്ടില്‍ പരസ്യമായി ഉറച്ചു നിന്നപ്പോള്‍ സത്യനാരായണ ആരോപണം നിഷേധിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസങ്ങളില്‍ ശശികല വില കൂടിയ തന്റെ സ്വകാര്യ വസ്ത്രം ധരിച്ച് ജയിലില്‍ ഉലാത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയുചെയ്തിരുന്നു.

 

Tags: