ഉപരാഷ്ട്രപതിയെ ഇന്നറിയാം: ഫലം വൈകീട്ട് ഏഴ് മണിക്ക്

Glint staff
Sat, 05-08-2017 12:47:56 PM ;
Delhi

venkaiah naidu, gopal krishna gandh

രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു , വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാത്രി ഏഴുമണിയോടെ ഫലം അറിയാം .

 

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി  , മഹാത്മാ ഗാന്ധിയുടെ ചെറുമകനും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാര്‍ത്ഥി . രാഷ്ട്രപതി  തെരെഞ്ഞെടുപ്പിനു വിപരീതമായിട്ടായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്തിയാണ് ആദ്യം പ്രഖ്യാപിച്ചത് . മാത്രമല്ല  രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പിന്തുണച്ച ജെ.ഡി.യു ഇത്തവണ പ്രതിപക്ഷസ്ഥാനാര്‍ത്ഥിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

 

തെരെഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം ബി.ജെ.പി ഡമ്മി വോട്ടെടുപ്പ് നടത്തിയിരുന്നു .അതില്‍ 16 പേരുടെ വോട്ട് അസാധുവായത് എന്‍.ഡി.എ ക്യാമ്പില്‍ അആശങ്ക ഉയര്‍ത്തിയിരുന്നു.രാജ്യസഭയിലെയും ലോകസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനവസരമുള്ളത്, നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താം .

 

Tags: