അമേരിക്കയില്‍ നിന്നെത്തിയ മകന്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം

Gint Staff
Mon, 07-08-2017 06:47:20 PM ;
mumbai

dead body

ഐ.ടി പ്രൊഫഷണലായ മകന്‍ അമേരിക്കയില്‍ നിന്ന് മുംബൈയിലെ വീട്ടിലെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ അമ്മയുടെ അസ്ഥികൂടം. മുംബൈ അന്ധേരിയിലുള്ള ലോകണ്ട്വാലാ കോംപ്ലക്‌സിലെ അടഞ്ഞുകിടന്ന ഫ്‌ലാറ്റ് കുത്തിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകന്‍ റിതു രാജ് തന്റെ അമ്മയുടെ അസ്ഥികൂടം കാണുന്നത്. 63 കാരിയായ അശാ സഹാനി 2016 ഏപ്രിലിലാണ് അവസാനമായി മകന്‍ റിതു രാജുവുമായി ഫോണില്‍ സംസാരിക്കുന്നത്.          

 

അവസാനമായി സംസാരിച്ച വേളയില്‍ താന്‍ ഏകാന്തത മടുത്തുവെന്നും ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് മാറുകയാണെന്നും തന്നോടു സൂചിപ്പിച്ചിരുന്നതായി റിതു രാജ് പറഞ്ഞു. ആശയുടെ ഭര്‍ത്താവ്  കേദാര്‍നാഥ് 2013 ല്‍ മരിച്ചു. അതിനു ശേഷം അവര്‍ ഒറ്റയ്ക്കായിരുന്നു. ഈ ഞായറാഴ്ച അമേരിക്കയില്‍ നിന്നെത്തിയ റിതു രാജ് ഫ്‌ലാറ്റിലെത്തി ബെല്ലടിച്ചു . തുറക്കാതായപ്പോള്‍ കൊല്ലപ്പണിക്കാരനെ സംഘടിപ്പിച്ചാണ് കതക് തുറന്നത്. പുറത്തേക്കു പോകുന്ന വിധം വസ്ത്രധാരണം നടത്തിയിരുന്ന തന്റെ അമ്മയുടെ അസ്ഥികൂടത്തെയാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്. വളരെ നാളുകള്‍ക്കു മുന്‍പ് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. കാരണം മാംസം അഴുകി ഇല്ലാതായി ഉണങ്ങിയ അവസ്ഥയിലാരുന്നു . സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അവര്‍ വിഷാദ രോഗത്തിന് അടിപ്പെട്ടിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് പോലീസ് പറഞ്ഞു.

 

Tags: