ശ്രീശാന്തിന്റെ വിലക്ക് നീക്കി

Gint Staff
Mon, 07-08-2017 06:59:35 PM ;
Kochi

s sreesanth

ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിയ ബി.സി.സി.ഐ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വാതുവയ്പ്പ് കേസില്‍ നിന്ന് കുറ്റ വിമുക്തനായിട്ടും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ തീരുമാനത്തില്‍ നിന്ന്‌ ബി.സി.സി.ഐ പിന്മാറിയിരുന്നില്ല. അതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോതിയെ സമീപിച്ചത്. വിധിയില്‍ അതിയായ സന്തോഷമുണ്ടെന്നും ദൈവത്തിനോട് നന്ദി പറയുന്നു എന്നും ശ്രീശാന്ത് പ്രതികരിച്ചു.

 

ശ്രീശാന്തിനെതിരായ കുറ്റമൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ശ്രീശാന്തിന് കളിക്കാനുള്ള എല്ലാ അവകാശമുണ്ട് ഇത്രയും നാള്‍ ക്രക്കറ്റിനിന്ന് മാറ്റി നിര്‍ത്തിയ ബി.സി.സി.ഐ  നടപടി സ്വാഭാവിക നീതിക്കി നിരക്കാത്തതാണെന്നും കോടതി പറഞ്ഞു.

 

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്തിന് നീതി ലഭിക്കുന്നത്. ഇന്ത്യന്‍ ക്രക്കറ്റിലെ പേസ് ബോളിഗ് നിരയിലെ എക്കാലത്തെയും മികച്ച താരമാണ്‌ ശ്രീശാന്ത് . 2013 ല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോഴായിരുന്നു വാതുവെയ്പ്പു കേസില്‍ ശ്രീശാന്ത് അറസ്റ്റിലാകുന്നത്. മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍

 

എന്നാല്‍  2015 ല്‍ പോലീസ് ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് നിലനില്‍ക്കില്ലെന്ന് വിധി പ്രഖ്യാപിച്ചു. കുറ്റപത്രം റദ്ദാക്കിയ കോടതി എല്ലാപ്രതികളെയും വെറുതെവിട്ടു.
 

 

ബിസിസിഐയുടെ വിലക്ക് നീങ്ങയതോടെ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ ശ്രീ.ഒരു ക്രിക്കറ്ററുടെ കരിയറിലെ ഏറ്റവും നിര്‍ണായകമായ വര്ഷങ്ങളാണ് ശ്രീശാന്തിന് നഷ്ടമായത്. ഇനി  ഫിറ്റ്‌നസ് വീണ്ടെടുത്ത് രഞ്ജിയില്‍ ഉള്‍പ്പെടെ എത്രത്തോളം പഴയ വേഗതയിലും കൃത്യതയിലും പന്തെറിയാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അന്താരാഷ്ട്ര വേദിയിലേയ്ക്കുള്ള 34 കാരനായ ശ്രീശാന്തിന്റെ തിരിച്ചുവരവ്.  

 

കേരള ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്ന് ശ്രീശാന്ത്  മാധ്യമങ്ങളോട് പറയുകയുണ്ടായി.ഫിറ്റ്‌നസ് വീണ്ടെടുത്ത് ആഭ്യന്തരമത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച് എത്രയും പെട്ടെന്ന് അന്താരാഷ്ട്ര ടീമിന്റെ ഭാഗമാകട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്തന.ഇന്ത്യ കപ്പുയര്‍ത്തിയ 2007 ലെ പ്രധമ ട്വന്‍്വി-ട്വന്‍്വി ലോക കപ്പിലും 2011 ലെ ഏകദിനലോക കപ്പിലും ശ്രീശാന്ത് കളിച്ചിരുന്നു.

 

 

ഒരു പക്ഷേ ബി.സി.സി.ഐ വിധിക്കെതിരെ അപ്പില്‍ പോയാല്‍ കാര്യങ്ങള്‍ ഇനിയും നീളും അതുകൊണ്ടാകണം ബി.സി.സി.ഐ വൈസ് പ്രസിഡന്റ്  ടി സി മാത്യു  ഹൈക്കോടതിയുടെ വിധിക്കെതിരേ ബിസിസിഐ അപ്പീല്‍ പോവരുതെന്ന്  പറഞ്ഞത്.
 

 

Tags: