മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല: ദില്ലി കോടതി

Gint Staff
Mon, 07-08-2017 07:50:26 PM ;
Delhi

delhi High court

വ്യക്തിഹത്യ നടത്തുന്നതിനോ ഏതെങ്കിലും വ്യക്തിയെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിനോ മാധ്യമങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന്  ദില്ലി കോടതി. ഒരു ഷെയര്‍ ബ്രോക്കര്‍ 2007 ല്‍ നല്‍കിയ മാനനഷ്ടക്കേസ്സില്‍ വിധി പറയുകയായിരുന്നു കോടതി. പ്രതികളായ പത്രസ്ഥാപനത്തിലെ രണ്ട് പേര്‍ക്ക് യഥാക്രമം 30000 രൂപയുടെയും 20000 രൂപയുടെ പിഴയും വിധിച്ചു.

 

ഒരു സാധാരണ പൗരനുള്ള അവകാശങ്ങള്‍ക്കപ്പുറമുള്ള ഒരവകാശവും ഭരണഘടന മാധ്യമങ്ങള്‍ക്കനുവദിക്കുന്നില്ല.  അതേ സമയം ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഉത്തരവാദിത്വം വളരെ വലുതുമാണ്. കാരണം ഒരു ചെറിയ പരാമര്‍ശം കൊണ്ടു തന്നെ  മാധ്യമ പ്രവര്‍ത്തകന് ഒരാളെ പൊതു ജനമധ്യത്തില്‍ പെട്ടന്ന് അവഹേളിതനാക്കാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.
       

 

2007 ല്‍ പരാതിക്കാരനായ ഷെയര്‍ ബ്രോക്കെറെ കുറിച്ച് മോശമായി പത്രം റിപ്പോര്‍ട്ടു ചെയ്തു. അതു പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന്‍ വക്കീല്‍ നോട്ടീസയച്ചു. അപ്പോള്‍ പരാതിക്കാരനെ കൂടുതല്‍ അവഹേളിച്ചു കൊണ്ട് ആ പത്രം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു.

 

Tags: