ലല്ലുവിന്റെ സഹായി വെടിയേറ്റു മരിച്ചു

Thu, 10-08-2017 10:32:17 PM ;

ആർ ജെ ഡി നേതാവ് ലല്ലു പ്രസാദ് യാദവിന്റെ അടുത്ത സഹായി കേദാർ റായ് വ്യാഴാഴ്ച രാവിലെ വെടിയേറ്റു മരിച്ചു. പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കേദാർ റായിക്ക് വെടിയേറ്റത്. നിറയൊഴിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.