കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ അപലോട് ചെയ്യുന്നത് കേരളത്തില്‍ നിന്ന്

Glint staff
Wed, 06-09-2017 05:13:08 PM ;
Delhi

child sex exploitation

ഇന്ത്യയില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി വിദഗധര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ ഓരോ 40 മിനിട്ടിലും കുട്ടികളുടെ പുതിയ അശ്ലീല വീഡിയോകള്‍ പുറത്തിറങ്ങുന്നുണ്ടെന്നും അത് ഏറ്റവും കൂടുതല്‍ മൊബൈലില്‍ കാണുന്നത് ഹരിയാനയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന കീ വേര്‍ഡുകള്‍ '‌സകൂള്‍ ഗേള്‍സ് (shool girls), ടീന്‍സ് (teens), ഡെസി ഗേള്‍സ് (desi girls)' എന്നിവയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags: