മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗ്: ഇന്ത്യയിന്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 2138 പേര്‍

Glint staff
Fri, 08-09-2017 04:27:32 PM ;
Delhi

mobilephone while driving

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗിനിടെയുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് മൊത്തം 2138 പേര്‍ മരണപ്പെട്ടു. ഗതാഗത വകുപ്പ് പുറത്തുവിട്ട 2016 ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചുണ്ടായ അപകടമരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്.

 

ഇതുകൂടാതെ മറ്റ് അശ്രദ്ധകള്‍മൂലവും, റോഡുകളിലെകുഴികളില്‍പ്പെട്ടും, അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന വേഗനിയന്ത്രണ സംവിധാനങ്ങള്‍കൊണ്ടും, ഒരു ദിവസം രാജ്യത്ത് 26 പേര്‍ മരിക്കുന്നുണ്ടെന്നും ഗതാഗതവകുപ്പിന്റെ കണക്കില്‍ പറയുന്നുണ്ട്.

 

Tags: