ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

Glint staff
Fri, 08-09-2017 06:10:19 PM ;
Bengaluru

gauri lankesh

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൊലപാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെപ്പറ്റിയാതൊരു വിവരവും കിട്ടാത്ത സാഹചര്യത്തിലാണ് കര്‍ണ്ണാടക പോലീസിന്റെ ഈ പുതിയ നീക്കം.

 

കൊലപാതകത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും അതിനു വേണ്ടിയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതെന്നും കര്‍ണ്ണാടകാ ആഭ്യന്തര മന്ത്രി  രാമലിംഗ റെഡ്ഡി പറഞ്ഞു.

 

Tags: