ദിനകര പക്ഷത്തെ 18 എം.എല്‍.എമാരെ അയോഗ്യരാക്കി

Glint staff
Mon, 18-09-2017 01:20:05 PM ;
chennai

 
dinakaran

വിശ്വാസ വോട്ടെടുപ്പിലൂടെ എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ടി.ടി.വി ദിനകരന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ദിനകരപക്ഷത്തെ 18 എം എല്‍ എമാരെ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി.കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കിയത്. ദിനകര പക്ഷത്തെ 18 എം എല്‍ എമാര്‍ എടപ്പാടി സര്‍ക്കാരിനെതിരെ ഗവര്‍ണറെ സമീപിച്ചിരുന്നു.

 

ഈ നടപടിയില്‍  14-ാം തീയതി സ്പീക്കര്‍ക്ക് മുന്‍പില്‍ ഹാജരായി  വിശദീകരണം നല്‍കാന്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനവര്‍ തയ്യാറാകാതെ അഞ്ച് ദിവസത്തെ സമയം കൂട്ടി ചോദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇവരെ അയോഗ്യരാക്കിയിരിക്കുന്നത്.

 

സഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെതിരെ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവരുന്നതിനായി പ്രതിപക്ഷമായ ഡി.എം.കെ ഗവര്‍ണറെ കണ്ടിരുന്നു. ഇതേ ആവശ്യം ദിനകരനും ഉന്നയിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.

 

അതേസമയം എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ ദിനകരന്‍ പക്ഷം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.  ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇന്ന് തമിഴ്‌നാട്ടിലേക്കെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി.

 

Tags: