ഇന്ത്യയില്‍ ഒരു ദിവസം രണ്ട് വിമാനങ്ങള്‍ വീതം പക്ഷി മൃഗാതികളുമായി കൂട്ടിയിടിക്കുന്നു

Glint staff
Mon, 25-09-2017 01:15:58 PM ;
Delhi

bird hit plane

ഇന്ത്യയില്‍     ഒരു ദിവസം കുറഞ്ഞത് രണ്ട് വിമാനങ്ങളെങ്കിലും ആകാശത്ത് വച്ച് പക്ഷികളുമായോ, റണ്‍വേയില്‍ വച്ച് മൃഗങ്ങളുമായോ കൂട്ടിയിടിക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട്. വിവരാവകാശ നിയപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 80 വിമാനത്താവളങ്ങിലായി 4000 ത്തില്‍ പരം വിമാനങ്ങള്‍ പക്ഷികളുമായോ മൃഗങ്ങളുമായോ കൂട്ടിയിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കൂട്ടിയിടി ഉണ്ടായത്, 135 തവണ.

 

ആറ് മാസത്തനുള്ളില്‍ 28 കൂട്ടിയിടികളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. താരതമ്യേന വിമാനങ്ങള്‍ കുറവായിരുന്നിട്ടും ഇത്രയും കൂട്ടിയിടിക്കു  കാരണം വിമാനത്താവളത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇറച്ചിക്കടകളാണെന്ന് വിമാത്താവള അതോറിറ്റി ഉദ്യോസ്ഥന്‍ പറഞ്ഞു.

 

Tags: