വിമാനത്താവള സുരക്ഷയില്‍ മുംബൈ ഒന്നാമത്

Glint staff
Wed, 27-09-2017 12:22:39 PM ;
mumbai

 airport mumbai

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള സുരക്ഷക്കുള്ള പുരസ്‌കാരം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്. ആഗോള ഗുണനിലവാര നിര്‍ണയ ഏജന്‍സിയായ വേള്‍ഡ് ക്വാളിറ്റി കോണ്‍ഗ്രസാണ് സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്ന മുബൈ വിമാത്തവളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അടുത്തമാസം ദുബായില്‍ വച്ചാണ് പുരസ്‌കാര സമര്‍പ്പണമെന്ന് സി.ഐ.എസ്.എഫ് അധികൃതര്‍ പറഞ്ഞു.

 

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈയില്‍ 2002 മുതലാണ് സി.ഐ.എസ്.എഫ് സുരക്ഷ ആരംഭിച്ചത്.

Tags: