ഇനി തിയറ്ററുകളില്‍ സിനിമക്ക് മുമ്പ് ബാല ചൂഷണത്തിനെതിരെയുള്ള ഡോക്യുമെന്ററിയും

Glint staff
Wed, 27-09-2017 01:09:19 PM ;
Delhi

stop child abuse

രാജ്യത്തെ എല്ലാ സിനിമാ തീയറ്ററുകളിലും സിനിമക്ക് മുമ്പ് ബാല ചൂഷണത്തിനെതിരെയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായി. തുടക്കമെന്ന നിലയില്‍ ഡല്‍ഹിലെ 11 തിയറ്ററുകളിലായിരിക്കും ആദ്യം പ്രദര്‍ശിപ്പിക്കുക. ഹിന്ദിയിലും ഇഗ്ലീഷിലുമാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

 

കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ചൂഷണങ്ങള്‍ ഇല്ലാതാക്കുക, അത്തരം കേസുകള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്യുമെന്ററി പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് 94,172 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

 

Tags: