മിന്നലാക്രമണത്തിനുശേഷം കാശ്മീരില്‍ തീവ്രവാദ മരണങ്ങള്‍ വര്‍ധിച്ചു

Glint staff
Fri, 29-09-2017 02:52:46 PM ;
Delhi

surgical strike

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളായ പഠാന്‍കോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ജമ്മുകാശ്മീരില്‍ തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള മരണങ്ങള്‍ 31 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സൗത്ത് ഏഷ്യാ ടെററിസം പോര്‍ട്ടല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

 

2015-16 വര്‍ഷത്തില്‍ 246 പേരാണ് ഭീകരവാദവുമായി ബന്ധപ്പെട്ട് മരിച്ചതെങ്കില്‍ 2016-17 കാലയളവില്‍ മരണം 323 ആയി ഉയര്‍ന്നു. അതില്‍ എടുത്ത് പറയേണ്ടത് സാധാരണ ജനങ്ങളുടെ മരണമാണ്, 10ല്‍ നിന്ന് 52 ആയിട്ടാണ് വര്‍ധന. മിന്നലാക്രമണം നടന്നിട്ട്  ഇന്ന് ഒരു വര്‍ഷം തികയുകയാണ്.

Tags: