ഗുജറാത്തില്‍ 300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു

Glint staff
Mon, 02-10-2017 06:14:20 PM ;
Ahmedabad

buddha

അശോക വിജയദശമിയോടനുബന്ധിച്ച് അലഹബാദിലും വഡോദരയിലുമുള്ള 300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു . മതംമാറ്റത്തിനു പിന്നില്‍ സംഘടനാ പ്രേരണ ഇല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് നൂറിലേറെ പേര്‍ ബുദ്ധമതം സ്വീകരിച്ചതെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി സോണല്‍ കോര്‍ഡിനേറ്റര്‍ രോഹിത് പറഞ്ഞു.

 

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു വ്യത്യസ്ത വിശേഷ ദിവസങ്ങളില്‍ ഇരുന്നോറോളം ദളിതരാണ് ബുദ്ധമതം സ്വീകരിച്ചിട്ടുള്ളത്. ബുദ്ധമതം സ്വീകരണത്തിനായി വിജയ ദശമി ദിനം തന്നെ തെരെഞ്ഞെടുക്കാന്‍ കാരണം ആ ദിവസം തന്നെയാണ് ഡോ അംബേദ്ക്കറും ബുദ്ധമതം സ്വീകരിച്ചതെന്നും രോഹിത് പറഞ്ഞു.

 

 

Tags: