ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ് : 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

Glint staff
Mon, 09-10-2017 01:01:05 PM ;
Ahmedabad

godhra

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗുജറാത്ത് ഹൈക്കോടതിയാണ് വിചാരണക്കോടതിയുടെ തീരുമാനം തിരുത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും സംഭത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു.വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഈ വിധി.
 

 

ഗോധ്ര ട്രെയിന്‍ സംഭത്തില്‍ 59 പേരാണ് കൊല്ലപ്പെട്ടരിന്നത്, 2002 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയോധ്യയില്‍നിന്നും മടങ്ങിവരികയായിരുന്ന തീര്‍ത്ഥാടകരെ ഗോധ്രയില്‍വെച്ച് സബര്‍മതി എക്‌സ്പ്രസിന്റെ എസ് ആറ് കോച്ചില്‍ വച്ചാണ് തീയിട്ട് കൊലപ്പെടുത്തിയത്. ഈ തീവെപ്പായിരുന്നു ആയിരത്തിലധികമാളുകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിതെളിയിച്ചത്.

 

Tags: