18 വയസ്സ് തികയാത്ത ഭാര്യയുമായുള്ള ലൈഗികബന്ധം ബലാത്സംഗം : സുപ്രീം കോടതി

Glint staff
Wed, 11-10-2017 02:53:41 PM ;
Delhi

 supreme-court

പതിനെട്ടു വയസ്സ് തികയാത്ത ഭാര്യയുമായുള്ള ലൈഗികബന്ധത്തെ ബലാത്സംഗമായി കാണാമെന്ന് സുപ്രീംകോടതി.ഇത്തരത്തിലുള്ള ബന്ധത്തെ പീഡനമായി കണക്കാക്കാം, പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും കോടതി ഉത്തരവിട്ടു. 15 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ശേഷം ലെംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 375-ാം വകുപ്പാണ് കോടതി തിരുത്തിയത്.

 

നിലവില്‍ രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാണെന്നിരിക്കെ ഈ പ്രയത്തിന് താഴെയുള്ളവരുമായി വിവാഹം നടത്തി ലൈഗിക ബന്ധത്തലേര്‍പ്പെടുന്നത് എന്തുകൊണ്ട് കുറ്റകരമാകുന്നില്ല എന്ന് നിരീക്ഷിച്ചാണ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ പരിഷ്‌കരണം വരുത്തിയത്.

 

 

Tags: