ആരുഷി കൊലക്കേസില്‍ മാതാപിതാക്കളെ വെറുതെ വിട്ടു

Glint staff
Thu, 12-10-2017 05:20:18 PM ;
Delhi

aarushi case

ആരുഷി കൊലപാതകക്കേസില്‍ മാതാപിതാക്കളെ കോടതി വെറുതെ വിട്ടു. സി.ബി.ഐ പ്രത്യേക കോടതയുടെ വിധിക്കെതിരെ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതിയാണ് വിധി പറഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

 

2008ലാണ് 14കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26നാണ് സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Tags: