ചേതന്‍ ഭഗത്തിന്റെ നോവല്‍ സിലബസ്സിലുള്‍പ്പെടുത്താനുള്ള നീക്കം ചട്ടവിരുദ്ധം: ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍

Gint Staff
Thu, 12-10-2017 06:37:49 PM ;
Delhi

chetan-bhagat

പ്രമുഖ ഏഴുത്തുകാരനായ ചേതന്‍ ഭഗത്തിന്റെ നോവലായ ഫൈവ് പോയിന്റ് സംവണ്‍ ഡല്‍ഹി സര്‍വ്വകലാശാലയുടെ സിലബസ്സിലുള്‍പ്പെടുത്താനുള്ള നീക്കം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സര്‍വ്വകലാശാലയിലെ ഇഗ്ലീഷ് വിഭാഗം പ്രൊഫസര്‍ പ്രശാന്ത ചക്രവര്‍ത്തി പറഞ്ഞു.

 

സിലബസ്സില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിന് അതിന്റേതായ രീതിയുണ്ട്, എന്നാല്‍ അതൊന്നും വകവയ്ക്കാതെ രഹസ്യമായിട്ടാണ് ചേതന്‍ ഭഗത്തിന്റെ നോവല്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നതെന്നും ചക്രവര്‍ത്തി പറഞ്ഞു. സംഭത്തെ തുടര്‍ന്ന് ഇപ്പോള്‍ ഒരു റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് നോവല്‍ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിക്കാന്‍.

 

Tags: