അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം

Gint Staff
Fri, 13-10-2017 06:15:38 PM ;
Delhi

aravind kejriwal, car

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടിനേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പാരിതോശഷികം പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ ഹരിയാന കണ്‍വീനര്‍ നവീന്‍ ജയ്ഹിന്ദ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്‌രിവാളിന്റെ നീല മാരുതി 'വാഗണ്‍ ആര്‍' കാര്‍ ഡല്‍ഹിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

 

'തനിക്ക് ആ കാര്‍ തിരെകെ വേണം അതിന് എത്ര രൂപ വേണമെങ്കിലും നല്‍കാന്‍ തയ്യാറാണ്, കാരണം ആ വണ്ടിയുമായി തങ്ങള്‍ക്ക് അത്രത്തോളം വൈകാരികതത്വം ഉണ്ട്' നവീന്‍ പറഞ്ഞു. ആ വാഹനം വിറ്റാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം തരാന്‍ തയ്യാറാണെന്നും നവീന്‍ പറഞ്ഞു

Tags: