ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

Glint staff
Tue, 17-10-2017 05:36:50 PM ;
Kochi

s sreesanth

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. നേരത്തെ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഐപിഎല്‍ കോഴക്കേസില്‍ ആയിരുന്നു ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് തന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്, അന്ന് ഹൈക്കോടതി വിലക്ക്  നീക്കികുയും ചെയ്തു.

ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ആയിരുന്നു ശ്രീശാന്തിന്റെ വിലക്ക് നീക്കിക്കൊണ്ട് ഉത്തരവിട്ടത്. ഇതിനെതിരെ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

 

Tags: