താജ്മഹല്‍ സ്ഥിതിചെയ്യുന്നത് മോഷ്ടിച്ച ഭൂമിയിലാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Glint staff
Thu, 19-10-2017 03:41:29 PM ;
Delhi

subramahnyam swami

മുകള്‍ ഭരണാധികാരി ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്നത് ജയ്പൂര്‍ രാജാക്കന്മാരില്‍ നിന്ന് മോഷ്ടിച്ച ഭൂമിയിലാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സാധൂകരിക്കുന്ന ചരിത്ര രേഖകള്‍ ഉണ്ട് അത് പരിശോധിച്ചാല്‍ വ്യക്തമായി ഇക്കാര്യം അറിയാന്‍ സാധിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

 

പക്ഷെ ബി.ജെ.പിക്ക് താജ്മഹല്‍ ഇല്ലാതാക്കണമെന്ന ഒരാഗ്രഹവുമില്ല. മുഗള്‍ ഭരണകാലത്ത് തകര്‍ക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍  വെറും മൂന്നെണ്ണം മാത്രമാണ് തങ്ങള്‍ തിരികെ വേണമെന്ന് പറഞ്ഞിട്ടൊള്ളൂ എന്നും സ്വാമി പറഞ്ഞു.

 

Tags: