തമിഴ്‌നാട്ടില്‍ ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു

Glint staff
Fri, 20-10-2017 12:57:44 PM ;
chennai

bus stand

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ വിശ്രമ കേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്.

 

ഇവിടെ യുണ്ടായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാരാണ് അപകടത്തില്‍ പെട്ടവരിലേറെയുമെന്ന് പൊലീസ് പറഞ്ഞു.ജോലിക്കു ശേഷം ഡിപ്പോയില്‍ കിടന്നുറങ്ങുകയായിരുന്നു.കെട്ടിടത്തിന്റെ കാലപഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറും മറ്റു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ചു.പരുക്കേറ്റവരെ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Tags: