'2.0'യില്‍ നായകനാവാന്‍ തനിക്കവസരം വന്നിരുന്നെന്ന് ആമീര്‍ ഖാന്‍

Glint staff
Fri, 20-10-2017 03:55:48 PM ;
Delhi

rajinikanth, Aamir Khan

ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ '2.0' യില്‍ രജനീകാന്ത് അഭിനയിക്കുന്ന നായക വേഷം ചെയ്യാന്‍ തനിക്കവസരം വന്നിരുന്നെന്ന് വെളിപ്പെടുത്തി ആമീര്‍ ഖാന്‍. രജനീകാന്ത് ആരോഗ്യപ്രശനങ്ങള്‍ നേരിട്ട സമയത്താണ് തന്നെത്തേടി ആ വേഷം വന്നത്. തിരക്കഥ മൊത്തം കേട്ടതിനു ശേഷം താന്‍ സ്വയം ഓരോ സീനുകളും സങ്കല്‍പ്പിച്ചു നോക്കി അപ്പോള്‍ മനസ്സില്‍വന്നത് രജനീ സാര്‍ എന്റെ തല വച്ച് അഭിനയിക്കുന്നതായിട്ടാണ്.

 

രജനീകാന്തിനു പകരം തന്നെ ആ റോളില്‍ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല അതുകൊണ്ടാണ് ആ അവസരം വേണ്ടെന്നു വച്ചത്. ആമീര്‍ ഖാന്‍ പറഞ്ഞു. 400 കോടി മുതല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന '2.0'ചിത്രം 2018 ലായിരിക്കും തീയറ്ററുകളിലെത്തുക.

 

Tags: