പെണ്‍കുട്ടികളിലെ വിഷാദ രോഗത്തിന് പ്രധാന കാരണം 'ബ്രേക്കപ്പ്'

Glint staff
Sat, 21-10-2017 02:36:48 PM ;
Mumbai

depression

പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദരോഗത്തിനു പ്രധാനകാരണം ബ്രേക്കപ്പ്(breakup)  ആണെന്ന് സര്‍വെ ഫലം. മുംബൈയിലെ നിര്‍മ്മല നികേതന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. 14 നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ നല്ലൊരു വിഭാഗവും വിഷാദ രോഗത്തിനടിമകളാണെന്നും സര്‍വെ ഫലത്തില്‍ പറയുന്നുണ്ട്.

 

എന്നാല്‍ ഇവരില്‍ ഭൂരിഭാഗംപേരും  മറ്റുള്ളവരുമായി തങ്ങളുടെ പ്രശ്‌നം പങ്കുവയ്ക്കാന്‍ ആഗ്രിഹിക്കാത്തവരും വിഷാദരോഗത്തിന് സ്വയം പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണെതാണ് ശ്രദ്ധേയം. നഗരത്തിലെ 120 പേര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്.

 

Tags: