ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Gint Staff
Wed, 25-10-2017 06:36:08 PM ;
Ahmedabad

 hardikpatel

പട്ടീദാര്‍ പ്രക്ഷോഭനേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിശാല്‍ നഗര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്തിലെ പട്ടീദാര്‍ സംവരണത്തിനായി പ്രക്ഷോഭം നടത്തുന്നതിനിടെ ബിജെപി എം എല്‍ എയുടെ  ഓഫീസ് തകര്‍ത്ത കേസിലാണ് ഹര്‍ദിക് പട്ടേലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2015 ലെ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നടത്തിയ പ്രക്ഷോഭത്തിനിടെ ബി.ജെ.പി  എം.എല്‍.എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തുവെന്നാണ് കേസ്.

 

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാചര്യത്തിലാണ് ഈ നടപടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിശാല മുന്നണി രൂപീകരിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

 

 

 

 

 

Tags: