ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

Glint staff
Wed, 25-10-2017 02:21:12 PM ;
Delhi

Gujarath assembly election

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും. ഗുജറാത്തിനൊപ്പം ഹിമാചലിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശിലെ വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും.

 

ഗുജറാത്തിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ വൈകിയത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തീയതി വൈകിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റാലി നടത്താന്‍ വേണ്ടിയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുജറാത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പ്രഖ്യാപനം വൈകിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിരുന്നു.

 

 

Tags: