രാജ്യസഭയിലേക്കുള്ള ക്ഷണം നിരസിച്ച് രഘുറാം രാജന്‍

Gint Staff
Thu, 09-11-2017 04:53:09 PM ;
Delhi

 Raghuram-Rajan

രാജ്യസഭയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഷിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്. മൂന്നുപേരെയാണ് ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയക്കാവുന്നത്. ഇതിനായി ആപ് കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു രഘുറാം രാജന്റെ സ്ഥാനം.

 

ഷിക്കാഗോ സര്‍വകലാശാലയിലെ അധ്യാപക ജോലിയില്‍ തുടരാനാണ് താല്‍പര്യമെന്നും ആദ്ദേഹത്തിന്റെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.ഘുറാം രാജന് ഇന്ത്യയിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുണ്ടെന്നും നിലവില്‍ അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു

 

 

Tags: