ജി.എസ്.ടി: ഉയര്‍ന്ന നികുതി 50 ഉല്‍പന്നങ്ങള്‍ക്ക് മാത്രം, 177 ഉല്‍പന്നങ്ങളുടെ വില കുറയും

Glint staff
Fri, 10-11-2017 04:47:30 PM ;
Guwahati

gst

ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി 50 ഉല്‍പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കി. 227 ഉല്‍പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഇത് 62 ആയി ചുരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജി എസ് ടി കൗണ്‍സിലിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ വീണ്ടും പട്ടിക ചുരുങ്ങി 50 എണ്ണത്തില്‍ എത്തുകയായിരുന്നു.

 

ഇതോടെ 177 ഉല്‍പന്നങ്ങളുടെ വില കുറയും.ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ നികുതിയാണ് കുറയ്ക്കുക. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദിയാണ്  മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

Tags: