അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണത്തിന് അനുമതി

Glint staff
Sat, 11-11-2017 04:36:14 PM ;
Delhi

 delhi-air-pollution

കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ടയക്ക സമ്പ്രദായം നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കി. നവംബര്‍ 13ാംതീയതി തുടങ്ങി 17 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് എട്ടുവരെയാണ്  നിയന്ത്രണം.

 

ഇതിന് മുന്‍പ്  ഇരുചക്ര വാഹനങ്ങളെയും സര്‍ക്കാര്‍ വാഹനങ്ങളെയും സ്ത്രീകളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്നാല്‍ ഇക്കുറി അതുണ്ടാകില്ല. വാഹനങ്ങളുടെ നമ്പറിലെ അവസാന അക്കം നേക്കിയാണ് ഒറ്റ-ഇരട്ടയക്ക നിയന്ത്രണം നടപ്പാക്കുക. ഒന്നരാടം  ദിവസങ്ങളിലാകും ഒറ്റയക്കത്തിലും ഇരട്ടയക്കത്തിലും അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനാവുക.  

 

സി.എന്‍.ജി ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍, ആംബുലന്‍സ്, അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

അന്തരീക്ഷ മലിനീകരണം ഇത്ര ശക്തമായിട്ടും എന്തുകൊണ്ട്  നിയന്ത്രണം നേരത്തെ ഏര്‍പ്പെടുത്തിയില്ല എന്ന് ട്രിബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനോട് ചോദിച്ചു.

 

 

 

Tags: