യാത്രക്കാരി വീല്‍ചെയറില്‍ നിന്ന് വീണ സംഭവം: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു

Glint staff
Mon, 13-11-2017 04:48:35 PM ;
Delhi

 indigo airlines

ശാരീരിക അവശതയുള്ള യാത്രക്കാരി വീല്‍ചെയറില്‍ നിന്ന് താഴെവീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ഇന്‍ഡിഗൊ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ലഖ്‌നൗ വിമാനത്താവളത്തില്‍ വെച്ചയിരുന്നു സംഭവം.ഉര്‍വശി പരിഖ് വിരെന്‍ എന്ന യാത്രക്കാരിയാണ് വീല്‍ചെയറില്‍ നിന്ന് വീണത്.

 

പരിക്കേറ്റ ഉര്‍വശിക്ക് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞു. ഇതിനു മുമ്പ് ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ച വിഷയം വലിയ വിവാദമാവുകയും തുടര്‍ന്ന് കമ്പനി മാപ്പു പറയുകയും ചെയ്തിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് വീല്‍ചെയര്‍ വിഷയവും മാപ്പു പറച്ചിലും

 

Tags: