നികുതി വെട്ടിപ്പ്: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം

Glint staff
Fri, 17-11-2017 01:57:03 PM ;
Thiruvananthapuram

 pv anwar

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എല്‍.ഡി.എഫ് എം.എല്‍.എ പി.വി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി പി.വി അന്‍വര്‍ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് എം.എല്‍.എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

 

ആദായ നികുതി വകുപ്പിന്റെ കോട്ടയം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആസ്തിക്ക് അനുസരിച്ചുള്ള നികുതി പിവി അന്‍വര്‍ എടുക്കുന്നില്ലെന്നാണ് പരാതി. 2017 മാര്‍ച്ചില്‍ മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.

 

എംഎല്‍എയുടെ പേരില്‍ രണ്ടു വാട്ടര്‍തീം പാര്‍ക്കുകള്‍ ഉണ്ടെന്നും മഞ്ചേരിയില്‍ വില്ല പ്രൊജക്റ്റിന് പുറമെ ഇന്റര്‍ഷനാഷണല്‍ സ്‌കൂളും അന്‍വര്‍ നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് അന്‍വറിനെതിരെ പരാതി നല്‍കിയിയത്.

 

എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അന്‍വറിന്റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി ഉള്ളതായും വിവരാവകാശ രേഖയിലൂടെ പുറത്തു വന്നിരുന്നു.

 

Tags: