ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ജവാന്‍മാര്‍ അറസ്റ്റില്‍

Glint staff
Fri, 01-12-2017 04:19:55 PM ;
Ittava

Molesting, Girl

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ജവാന്‍മാര്‍ അറസ്റ്റിലായി. അമിത് കുമാര്‍ റായ്, തപേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മഗാധ് എക്‌സ്പ്രസിലായിരുന്നു സംഭവം. വിരമിച്ച കോടതി ജീവനക്കാരന്റെ മകള്‍ക്കെതിരെയായിരുന്നു പീഡനശ്രമം ഉണ്ടായത്.

 

അലഹബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. ഒരേ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരായ അമിതും തപേഷും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം ചെറുത്ത  പെണ്‍കുട്ടിയെ  അവര്‍ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബഹളം കേട്ട സഹയാത്രക്കാര്‍ രക്ഷയ്‌ക്കെത്തുകയായിരുന്നു.

 

Tags: