18 വര്‍ഷമായി ഹോണ്‍ മുഴക്കാത്ത ഡ്രൈവര്‍ക്ക് അവാര്‍ഡ്

Glint staff
Mon, 04-12-2017 04:36:33 PM ;
kolkata

dipak das, honking

കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി  ഹോണ്‍ മുഴക്കാതെ വാഹനം ഓടിക്കുന്ന കൊല്‍ക്കത്ത സ്വദേശി ദീപക് ദാസിന് 'മനുഷ് സന്‍മാന്‍' അവാര്‍ഡ്. എത്ര തിരക്കുള്ള പാതയാണെങ്കിലും ഹോണ്‍ മുഴക്കാതെയാണ് ദീപക് ദാസ് വാഹനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.ദാസിന്റെ ഈ വ്യത്യസ്ഥ ഡ്രൈവിംഗ്‌ നേരിട്ട് അനുഭവിച്ചിട്ടുള്ള വാഹന ഉടമകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെയും 'മനുഷ് മേള' സംഘാടകര്‍ നടത്തിയ അന്വേഷണത്തിനും ശേഷമാണ് അവാര്‍ഡ് നിശ്ചയിച്ചത്.

 

വാഹനം പോകുന്ന  വേഗതയെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചും കൃത്യമായി ബോധ്യമുള്ള ഡ്രൈവര്‍മാര്‍ക്ക് ഹോണിന്റെ ആവശ്യമില്ലെന്നാണ് ദീപക് ദാസ് പറയുന്നത്.

 

Tags: