ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ആക്രമണം; കാര്‍ ചില്ല് തകര്‍ന്നു

Glint staff
Wed, 06-12-2017 12:02:12 PM ;
Ahmedabad

jignesh mevani

ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ പ്രചരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു.

 

ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലന്‍പുരിയില്‍ വച്ച് ഒരു സംഘം ജിഗ്‌നേഷ് മേവാനിയുടെ കാറിനു  അക്രമം നടത്തുകയായിരുന്നു. കാറിന്റെ ചില്ലു തകരുകയും മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മേവാനിക്ക് പരിക്കേറ്റില്ല. തക്കര്‍വാഡ ഗ്രാമത്തില്‍വെച്ച് ബി.െജ.പി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ അക്രമം നടത്തിയതായും അവരുടെ ഭയമാണ്  ആക്രമണത്തിലേക്ക് നയിച്ചതെന്നും മേവാനി പറഞ്ഞു.

 

ബിജെപിയുടെ തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറുന്ന് കാട്ടി ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലാത്തതിനാല്‍ പരാതി നല്‍കുന്നില്ലെന്ന് മേവാനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയല്ലന്നും, വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നും ബി.ജെ.പി വക്താവ് ജഗദീഷ് ഭവ്‌സര്‍ പറഞ്ഞു.

 

 

Tags: